ഒരു പൊല്ലാപ്പ് SSM27

ഒരു പൊല്ലാപ്പ്

രാവിലെ പത്രo  വായനയില്‍ മുഴുകിയിരുന്ന എന്നെ അടുക്കളയില്‍ നിന്നും വന്ന  ഇങ്ങോട്ട് ഒന്ന് വന്നേ എന്ന ശ്രീമതിയുടെ വിളിയാണ് പരിസര ബോധത്തിലേക്ക്‌ കൊണ്ടുവന്നത്. ശ്രിമതിയുടെ വിളികേട്ടപ്പോഴേ ഞാന്‍ അടുക്കളയിലേക്കു ഓടി. അല്ലെങ്കില്‍ ത്തന്നെ ഭാര്യയുടെ വിളികേട്ടാല്‍ ഏതു ഭര്‍ത്താവാണ് അവളുടെ അടുത്തേക്ക്‌ ഓടി എത്താത്തത് .സമാധാനമായി ജീവിക്കാന്‍  ആരാണ് ആഗ്രഹിക്കാത്തത്.  ഞാന്‍ ചെന്നപ്പോള്‍ കണ്ടത് ഭാര്യ ഒരു കടലാസ് തിരിച്ചും മറിച്ചും നോക്കുന്നതാണ്. എന്നെ ക്കണ്ടപ്പോള്‍  ഇതെന്നതാണെന്ന് നോക്കിക്കേ, നിങ്ങളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു കിട്ടിയതാണ്  എന്ന് പറഞ്ഞ് കടലാസ്  എന്റെ കയ്യിലേക്ക് തന്നു.

മരുന്ന്  കടയില്‍ നിന്നും മരുന്ന് വാങ്ങിച്ചതിന്റെ ബില്‍ ആയിരുന്നു. മരുന്നിന്റെ ബില്‍ ആണെന്ന് പറഞ്ഞപ്പോള്‍ പ്രശ്നം രൂക്ഷമായി. അവള്‍ കരയാന്‍ തുടങ്ങി. നിങ്ങള് ഇന്നലെ ഇവിടെ നിന്ന് പോയപ്പോള്‍ യാതൊരു കുഴപ്പവും ഇല്ലായിരുന്നല്ലോ , എന്താണ് അസുഖം. എന്തുകൊണ്ടാണ് പ റയാഞ്ഞത്,  എന്ത്കൊണ്ടാണ്  ആശുപത്രിയില്‍ പോകാഞ്ഞത്‌, നിങ്ങള്ക്ക് എന്തെങ്കിലും വന്നാല്‍ എനിക്ക് ആരുണ്ട്‌, കരച്ചിലിനിടയില്‍ ചോദ്യങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. എനിക്ക് കുഴപ്പം ഒന്നും ഇല്ല, ആശുപത്രിയില്‍ പോകേണ്ട കാര്യം ഒന്നും ഇല്ല. ഞാന്‍ പറഞ്ഞു. ആര് കേള്‍ക്കാന്‍ . അവള്‍ കരച്ചിലും പറച്ചിലും തുടര്‍ന്നു. അന്തമില്ലാത്ത ഹനുമാന്റെ വാല്  പോലെ .

ഇത് എനിക്ക് വേണ്ടി വാങ്ങിച്ച മരുന്നിന്റെ ബില്ല് അല്ല, ഒരു പരിചയക്കാരന് വേണ്ടി മരുന്ന് വാങ്ങിയതിന്റെ ബില്ലാണ്. ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എവിടെ, അവളുടെ കരച്ചിലും പറച്ചിലും കൂടിക്കൊണ്ടിരുന്നു.

നേരം വെളുത്താല്‍ പത്രം വായനയും അത് കഴിഞ്ഞാല്‍  നാട്ടുകാരുടെ കാര്യവും ആയി സമയം കളയും. സ്വന്തം ആരോഗ്യത്തിന്റെ കാര്യമോ വീട്ടിലെ കാര്യമോ അന്വേഷിക്കാന്‍ എവിടെ സമയം കിട്ടുന്നു. എന്നെ കുറ്റപ്പെടുത്താനുള്ള പരിശ്രമം ആണെന്ന് മനസ്സിലായി. ശകാരത്തിന്റെ പെരുമഴ പിന്നെയും വളരെ നേരം തുടര്‍ന്നുകൊണ്ടിരുന്നു.

ഞാന്‍ പറഞ്ഞു, നീ ഒന്നടങ്ങ്‌. എനിക്കു ഒരു പ്രശ്നവും ഇല്ല. നിന്റെ മുന്‍പില്‍ നില്‍ക്കുന്ന ആളിനെ ഒന്നുനോക്കിക്കെ. അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ നിന്നോട് പറയാതിരിക്കുമോ . നീ പറഞ്ഞു പറഞ്ഞു എന്നെ രോഗി ആക്കാന്‍ ശ്രമിക്കുകയാണോ .ഏതായാലും വളരെ നേരത്തെ പരി ശ്രമത്തിനൊടുവില്‍ അവളുടെ കരച്ചിലും പറച്ചിലും അവസാനിപ്പിച്ചു.

നോക്കണേ, ഒരു ബില്ല് ഉണ്ടാക്കിയ പൊല്ലാപ്പ്.

.

Write a comment ...

K J George Kaarikkoottathil

Writes short stories in English and Malayalam (മലയാള൦)languages. Lives in Kerala.