തൊമ്മSSM35

വട്ട് തൊമ്മന്‍

എന്റെ ചെറുപ്പത്തില്‍ ഞങ്ങളുടെ നാട്ടില്‍ തൊമ്മന്‍ എന്ന്  പേരുള്ള ഒരാള്‍ ഉണ്ടായിരുന്നു. അയാള്‍ക്ക്‌ എന്തോ മാനസിക പ്രശ്നം ഉണ്ടായിരുന്നു എന്നാണു. കേട്ടിട്ടുള്ളത്. ആളുകള്‍ തമ്മില്‍ തമ്മില്‍ പറയുമ്പോള്‍ അയാളെ വട്ടു എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയിരുന്നത്. കാലങ്ങള്‍ക്ക് ശേഷം അയാള്‍ വെറും വട്ട് എന്ന് മാത്രം പറഞ്ഞാല്‍ പോലും  അറിയപ്പെടുമായിരുന്നു.

അയാള്‍ നല്ല വിദ്യാഭ്യാസം ഉള്ള  ആളായിരുന്നു. ഇംഗ്ലീഷ്  ഇംഗ്ലീഷ് ആയിട്ട് തന്നെ വാതോരാതെ പറയുന്ന ആള്‍ ആയിരുന്നു. എന്റെ ഓര്‍മ്മയില്‍ ആയാളെക്കൂട്ടാതെ ഒരു കാര്യവും ആ നാട്ടില്‍  നടക്കാറില്ലായിരുന്നു. ആളുകള്‍ വളരെ ബഹുമാനിച്ചിരുന്നു. ഞാന്‍ ഓര്‍ക്കുന്നു, ഞങ്ങളുടെ നാട്ടില്‍ ഒരു മന്ത്രി വന്നപ്പോള്‍ ഇംഗ്ലീഷില്‍ ഒരു മെമ്മോറാണ്ടം എഴുതി സമര്‍പ്പിച്ചു , നാട്ടുകാരുടെ  പരാതികളും പരാധീനതകളും  വിശദമായിപ്പറഞ്ഞ് . വിദ്യാഭ്യാസകാലത്ത് ചെറുപ്രായത്തില്‍ ആ  മന്ത്രിയുമായി സഹപാഠികള്‍ ആയിരുന്നു പോലും

എന്തെങ്കിലും കാര്യത്തിന് ആരെങ്കിലും അയാളെ സമീപിച്ചാല്‍ ആ കാര്യം സാധി ച്ച് കിട്ടുന്നതുവരെ എന്ത് ബുദ്ധിമുട്ട് വന്നാലും പിന്മാറാതെ കൂടെ നില്‍ക്കുമായിരുന്നു..ആളുകള്‍ക്ക്  അയാളെ അത്ര വിശ്വാസം ആയിരുന്നു.

കാലം ചെല്ലുന്തോറും അയാളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. പലപ്പോഴും അയാളെ ആശ്രയിച്ചു ഓരോ കാര്യങ്ങള്‍ ഏല്‍പിക്കുന്നവരെ സങ്കടപ്പെടുത്തിക്കൊണ്ട് അയാള്‍ എതിര്‍ കക്ഷികളുടെ കൂടെ കൂടാന്‍ തുടങ്ങി . പലപ്പോഴും എതിരാളികളുടെ കൂടെ കൂടി ആദ്യം അയാളെ ആശ്രയിച്ച   ആളുകളെ തഴയാന്‍ തുടങ്ങി. ഈ ഭാവ മാറ്റം പതുക്കെ പതുക്കെ ആളുകളെ അയാളില്‍ നിന്നും അകറ്റാന്‍ തുടങ്ങി. ഇതോടെ  അയാളെ ആരും കാര്യമായി എടുക്കാതെ വന്നു.

അങ്ങനെ പതുക്കെ പതുക്കെ അയാളൂടെ  കുറ്റം കൊണ്ട് തന്നെ അയാള്‍ ആരും അല്ലാതായി.

 ന്‍ മലയാളം കഥ

Write a comment ...

K J George Kaarikkoottathil

Writes short stories in English and Malayalam (മലയാള൦)languages. Lives in Kerala.