റേഷന്‍ ഞാന്‍ മുടക്കും - മലയാളം കഥ SSM38

റേഷന്‍ ഞാന്‍ മുടക്കും  

 ഞാന്‍ ഒരു ദീര്‍ഘ ദൂര ബസ്‌ യാത്രയില്‍ ആയിരുന്നു.  ബസിന്റെ ജനലിന്റെ അടുത്തുള്ള സൈഡ് സീറ്റില്‍ ആയിരുന്നു ഇരുന്നിരുന്നത്. അതാണ്‌ എനിക്കിഷ്ടവും. ബസ്‌ യാത്രയില്‍ ഞാന്‍ വളരെ ശ്രദ്ധിക്കാറൂള്ള കാര്യമാണ് സൈഡ് സീറ്റില്‍ ഇരിപ്പിടം കിട്ടാന്‍. ട്രെയിനില്‍ ആണ് യാത്ര എങ്കില്‍ സൈഡ് സീറ്റ് കിട്ടു ക  എളുപ്പമല്ല. ചിലപ്പോള്‍ ഭാഗ്യം കൊണ്ട് കിട്ടി എന്ന് വരാം . എപ്പോഴും ഭാഗ്യം നമ്മുടെ കൂടെ ആയിരിക്കണം എന്നില്ലല്ലോ .

 രണ്ടുപേരുടെ സീറ്റില്‍ ആദ്യം ഞാന്‍ ഒറ്റക്കായിരുന്നു. ആരായിരിക്കും എന്റെ അടുത്ത സീറ്റില്‍ ഇരിക്കാന്‍ വരുന്നത് എന്ന് ആലോചിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു പെണ്‍കുട്ടി  വന്നിരുന്നു. ചെറിയ കുട്ടി അല്ല ഏകദേശം ഒരു 22-23 വയസു തോന്നിക്കുന്ന ഒരു യുവതി.  ഒരു സുന്ദരി. കൈയില്‍ ഒരു എയര്‍ ബാഗ്‌ ഉണ്ട്. ബസിന്റെ കണ്ടക്ടര്‍ പറഞ്ഞു ബൈട്ടിയെ. ഇരിക്കൂ . ബസ്‌ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. വേറെ ആളില്ലാത്ത  സീറ്റൊന്നും ഇല്ലായിരുന്നു. അയാളുടെ പറച്ചില്‍ കേട്ടപ്പോള്‍ യുവതി നിസങ്കോശം ഒഴിഞ്ഞു കിടന്ന സീറ്റില്‍ ഇരുന്നു.

കുറച്ചു സമയത്തേക്ക് ഞങ്ങള്‍ മൌനം അവലംബിച്ച് ഇരുന്നു. ഞാന്‍ പുറത്തേക്ക് നൂക്കി ഇരിക്കുകയായിരുന്നു. സാവധാനം ഞങ്ങള്‍ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. യുവതിയാണ് ആദ്യം സംസാരം തുടങ്ങിയത്. എങ്ങോട്ടാണ് യാത്ര എന്ന് ചോദിച്ചു. ഞാന്‍ എനിക്ക് ഇറങ്ങേണ്ട സ്ഥലത്തിന്റെ പേര് പറഞ്ഞു. യുവതി പറഞ്ഞു എനിക്ക് ഇന്ന സ്ഥലത്താണ് ഇറങ്ങേണ്ടത്. അത് ഞാന്‍ ഇറങ്ങുന്നതിനു മുന്‍പുള്ള സ്റ്റോപ്പ്‌ ആയിരുന്നു.

ഞങ്ങള്‍ പഴയ പരിചയക്കാരെപ്പോലെ സംസാരം തുടര്‍ന്നു. ഞാന്‍ എന്റെ യാത്രയുടെ ഉദ്ദേശം പറഞ്ഞു. ആ കുട്ടി ഒരു സ്ഥാപനത്തില്‍ ജോലിക്കാരി ആയിരുന്നു. കേരളത്തിനു പുറത്തു വച്ച് ഒരു പുരുഷനും സ്ത്രീയും തമ്മില്‍ സംസാരിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴും എന്ന ആശങ്ക ആര്‍ക്കും ഇല്ലല്ലോ. നമ്മുടെ കേരളത്തിലാണല്ലോ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ സം സാരിക്കുന്നതുകണ്ടാല്‍ തീര്‍ച്ചയായും ആകാശം ഇടിഞ്ഞു വീഴുമെന്നും  സുനാമി ഉണ്ടാകും എന്നും മറ്റുമുള്ള ആശങ്ക. സംസാരിക്കുന്നവര്‍ക്കല്ല പ്രശ്നം . കാഴ്ചക്കാര്‍ക്ക് ആണ് പ്രശ്നം.അവര്‍ തമ്മില്‍ തമ്മില്‍  സംസാരിക്കാന്‍ ഒരു വിഷയം കിട്ടുമല്ലോ എന്നോര്‍ത്തു കണ്ണും കാതും കൂര്‍പ്പിച്ചു ശ്രദ്ധിക്കുന്നത്. ഇന്നവീട്ടിലെ ഇന്നാര്‍ ഒരു യുവതിയുമായി സംസാരിക്കുന്നു, അല്ലെങ്കില്‍ സംസാരിച്ചു. കാട്ടുതീ പോലെ നാടെങ്ങും വാര്‍ത്തയാകും. പിന്നീട് സംസാരിച്ചവരെ കാണുമ്പോള്‍ ആളുകള്‍ തമ്മില്‍ തമ്മില്‍ കുശുകുശുപ്പ് ഉണ്ടാകും. എന്ത് ചെയ്യാം  മലയാളികള്‍ അങ്ങനെ ആയിപ്പോയി. ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥ, സ്വന്തമായിട്ട് ഒരു മാറ്റം വരുന്നകാര്യം സംശയാസ്പദമാണ്. മാറ്റത്തിന് അവര്‍ ഉത്സാഹിക്കുന്നും  ഇല്ല. എനിക്ക് തോന്നുന്നത് വിദ്യാഭ്യാസം കൂടുതല്‍ ഉള്ള ആളുകള്‍ എന്നാ ദുഷ്പ്പെരു കാരണമാകും ആളുകള്‍ ഇങ്ങനെഒക്കെ ചെയ്യുന്നതെന്ന്. ഇല്ലാത്തെ സദാചാരത്തിന്റെ പേരിലും ആകാം.

മണിക്കൂറുകള്‍ നീണ്ട യാത്രയാണ്. ഞങ്ങള്‍ രണ്ടുപേരും പൊതുക്കാര്യങ്ങളും ജോലിയുടെ കാര്യങ്ങളും ഒക്കെ സംസാരിച്ചുകൊണ്ടിരുന്നു. യാത്രയുടെ  ദുസ്സഹം ഇല്ലാതായി എന്നുവേണം പറയാന്‍. കേരളത്തില്‍ വീട് എവിടെയാണെന്നും മറ്റുമുള്ള കാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നു.

ആ പെണ്‍കുട്ടി അവളുടെ വീട്ടുകാരെപ്പറ്റിയും അച്ഛനമ്മാരും സഹോദരങ്ങളും എന്തെടുക്കുന്നു എന്നൊക്കെയുള്ള വിവരങ്ങള്‍ ഞാനുമായി പങ്കുവച്ചു. അവള്‍ ഒരു സാധാരണ കുടുംബത്തില്‍ നിന്നും  വരുന്നവളാണ്. വീട്ടില്‍ വലിയ സാമ്പത്തിക ശേഷിയുള്ള വീടല്ല .അവള്‍ ജോലിക്കാരിയായതില്‍പ്പിന്നെ അവള്‍ മാസം തോറും അയയ്ക്കുന്ന ചെറിയ തുക അവര്‍ക്ക്  വലിയ ആശ്വാസം നല്‍കുന്നുണ്ട്.

 ഒരു അമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളത്തിലെ ആളുകളുടെ ജീവിതാവസ്ത അത്ര ശോഭനമല്ലായിരുന്നു. കൃഷിയില്‍ നിന്നുള്ള വരുമാനം മാത്രമായിരുന്നു  ആളുകള്‍ക്ക് ഒരു ആശ്വാസം . പക്ഷെ അതിനു വലിയ വില കിട്ടുന്ന കാലം  അല്ലായിരുന്നു. ആ സമയത്ത് മക്കള്‍ ജോലിക്കാര്‍ ആയ വീടുകള്‍  മാത്രമാണ് വലിയ പ്രശ്നം കൂടാതെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്.

അവള്‍ ഒരു അന്യ മതസ്തനുമായി സ്നേഹത്തില്‍ ആണെന്നും അയാളെ വിവാഹം കഴിക്കണം എന്ന് ആഗ്രഹി ക്കുന്നു എന്നും പറഞ്ഞു. വീട്ടില്‍ നിന്നും എതിര്‍പ്പ് തീര്‍ച്ചയായും ഉണ്ടാകും എന്നെനിക്കറിയാം. പക്ഷേ  അത് ഞാന്‍ കാര്യമാക്കുന്നില്ല. എതിര്‍പ്പ് രൂക്ഷമായാല്‍ എന്ത് ചെയ്യണം എന്ന് എനിക്കറിയാം എന്ന് അവള്‍ പറഞ്ഞു. അവളുടെ വാക്കുകളില്‍ നിന്നും അവള്‍ എന്തൊക്കെയോ തീരുമാനിച്ചുറച്ചു  എന്ന് എനിക്ക് ബോദ്ദ്യമായി.

അവള്‍ തീരുമാനിച്ചുറച്ച ഭീഷണി എന്തെന്ന് അവള്‍ പറഞ്ഞു കേട്ടപ്പോള്‍ എനിക്ക് അത്ഭുതവും നിരാശയും തോന്നി.

ഞാന്‍ റേഷന്‍ മുടക്കും എന്ന്. അതായത് ഇനി മേലില്‍ വീട്ടിലേക്കു പണം അയയ്ക്കില്ല എന്ന് ചുരുക്കം.

അമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്യം ആണെങ്കിലും ഇന്നും എന്റെ മനസ്സില്‍ നിന്നും  മായാതെ കിടക്കുന്നു.

Write a comment ...

K J George Kaarikkoottathil

Writes short stories in English and Malayalam (മലയാള൦)languages. Lives in Kerala.