Brass Lime Box ചുണ്ണാമ്പ് പാത്രം - മലയാളം കഥ SSM32

ഓടുകൊണ്ടുള്ള  ചുണ്ണാമ്പ്  പാത്രം

 ബോഡോഭ്യ രാജാവിന്‍റെ  ഭരണ കാലം. അന്ന് ജൂലൈ മാസത്തിലെ ഒരു വ്യാഴാഴ്ചയായിരുന്നു . വര്ഷം 1782. ഈ ദിവസത്തിന്റെ പ്രത്യേകത,  ഇന്നാണ് രണ്ടാമത്തെ രാജകുമാരന്റെ കാതുകുത്ത്‌ ദിവസം. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും വളരെ ജനങ്ങള്‍ കാതുകുത്ത്‌ ചടങ്ങിന്റെ ദൃക്സാക്ഷികള്‍  ആകാന്‍ എത്തിയിരുന്നു. അവിടെ ജനങ്ങള്‍ക്ക്‌ വേണ്ടി തയ്യാറാക്കിയിരുന്ന ഒരു പന്തലില്‍ രാജ്യത്തെ മന്തിമാരും ബുദ്ടിമാന്മാരും  കൂട്ടം കൂടിയിരുന്നു. അവര്‍ ചരിത്രത്തിലെ സംഭവങ്ങളേപ്പറ്റിയും  സാഹിത്യത്തെപ്പറ്റിയും സംസാരിച്ചുകൊണ്ടിരുന്നു.

യുവത്വം  കടന്നി ട്ടില്ലാത്ത അഹിയോധ  എന്ന ചെറുപ്പക്കാരനും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. അധികം താമസിയാതെ അവിടെ കൂടിയിരുന്ന എല്ലാവര്ക്കും അഹിയോധയുടെ അറിവും ബുദ്ധിയും ബോദ്ധ്യമായി. പലപ്പോഴും അയാളുടെ മറുപടികള്‍ കേട്ട്  ആളുകള്‍ കയ്യടിച്ചിരുന്നു, പ്രത്യേകിച്ച് യു  പൈ എന്ന് പേരുള്ള രാജാവിന്റെ ഉപദേശകന്‍റെ പ്രശംസകള്‍. അയാള്‍ പറഞ്ഞത് ഒരു പഴയ തലയാണ് താങ്കളുടെ ചുമലുകളില്‍ ഇരിക്കുന്നത് എന്ന് . നിന്റെ പൂര്‍വ ജന്മത്തില്‍ നീ വലിയ സ്ഥാനത്തായിരുന്നു. പിന്നെ പ്രശംസകള്‍ നിന്റെ തലയില്‍ കയറാതെ സൂക്ഷിക്കുക എന്ന ഉപദേശവും.

ഈ സമയത്ത് രാജാവിന്റെ കുതിരാലയത്തിന്റെ ചുമതലയുള്ള  മന്ത്രി അവിടെ വരികയും സംഘത്തില്‍ ചേരുകയും ചെയ്തു. അയാള്‍ പറഞ്ഞു, പ്രഭോ ഈ ചെറുപ്പക്കാരനെ പുകഴ്ത്തുന്നത് നിറുത്തുക .നിയമ വകുപ്പുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ക്കെല്ലാം ഇവന്റെ കഴിവുകള്‍ പരിചിതമാണ്. നമ്മളില്‍ പലര്‍ക്കും കേട്ടുകേഴ്വി മൂലം ഇവനെപ്പറ്റി അറിയാo .ഇപ്പോള്‍ ഇയാളുടെ കഴിവ് പരിശോധിക്കാന്‍ ഉള്ള ഒരു അവസരം ഉണ്ട് , ഇവന് എതിരില്ലെങ്കില്‍. ഭാവിയില്‍ ഇവനോട് ചോദിക്കാനും പറയാനും എന്റെ പരിചയത്തില്‍ നിന്നും അവസരം ഉണ്ടാകും.

ഇത് കേട്ട അഹിയോധ പറഞ്ഞു , അമ്മാവന്‍  എന്തും എന്നോട് ചോദിയ്ക്കാന്‍ മടിക്കേണ്ട. ഞാന്‍ എന്റെ കഴിവിന് അനുസരിച്ച് മറുപടി പറഞ്ഞുകൊള്ളാo .

ഇത് കേട്ട കുതിരാലയത്തിന്റെ ചുമതലയുള്ള മന്ത്രി അയാളുടെ പോക്കറ്റില്‍ നിന്നും വെറ്റില മുറൂക്കിനുള്ള   ചുണ്ണാമ്പ് സൂക്ഷിക്കുന്ന ചെറിയ പാത്രം എടുത്തു കാണിച്ചുകൊണ്ട്  പറഞ്ഞു: ഈ പാത്രം കൈകൊണ്ടു തൊടാതെ ഇതിന്റെ തൂക്കം പറയണം എന്ന്.  കേഴ്വിക്കാരും കാഴ്ച ക്കാരുമായി അവിടെക്കുടിയിരുന്നവര്‍ ഒക്കെ ഇതൊരു അന്യായമായ ചോദ്യമാണെന്ന്  ഒരേ സ്വരത്തില്‍ പറഞ്ഞു.

അഹിയോധയാകട്ടെ ഒരു സൂചനക്കുവേണ്ടി ചുറ്റും നോക്കി. അവിടെ പന്തല്‍ പണിയാന്‍ ഉപയോഗിച്ച ഈറ്റയുടെ ഒരു ചെറിയ കഷണം മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ഇത് കൈയില്‍ എടുത്തുകൊണ്ട്  ആഹിയോധ പറഞ്ഞു : നമ്മുടെ അതിപ്രശസ്തരായ രണ്ടു ബുദ്ധ സന്ന്യാസിമാര്‍ ഒരിക്കല്‍ അവരുടെ പാണ്ഡിത്യം പരിശോധിക്കാന്‍  ഒന്നിച്ചു കൂടിയപ്പോള്‍  തമ്മില്‍ ചോദിച്ചത് ഒന്ന്, രണ്ടു എന്നാണു. ഇത് കേട്ട രണ്ടാമത്തെ സന്ന്യാസി ചിന്തിച്ചു, ഒന്നും രണ്ടും കൂട്ടിയാല്‍ മൂന്നു ആണെന്നും തോന് ബൈത്ത് എന്ന ബര്‍മീസ് ഭാഷയിലുള്ള വാക്കുകളുടെ  സ്വരാക്ഷരം പരസ്പരം മാറ്റിയാല്‍ തിന്ബോന്‍ എന്നാകും എന്നും അതിന്റെ അര്‍ഥം സ്ലെറ്റു (slate) എന്നാണെന്നും. ഒന്നാമന് ഒരു സ്ലെറ്റു കൊടുത്തു. വീണ്ടും രണ്ടാമത്തെ സന്ന്യാസിയോട് ബര്‍മീസ് ഭാഷയിലുള്ള   ത -ഗ്യ്കൊക്ക്-ഇക്ക്  എന്നതിന്റെ അര്‍ത്ഥം  പറയാന്‍ ആവശ്യപ്പെട്ടു. അയാള്‍ ചിന്തിച്ചു ത-ജിക്ക്-ഒക്ക് എന്നാക്കിയാല്‍ അര്‍ത്ഥം കൊയോക്ക് അല്ലെങ്കില്‍ ഒന്‍പതു പേര്‍, കൂടാതെ കൊ-യോക്കിന്റെ  സ്വരങ്ങള്‍ പരസ്പരം മാറ്റിയാല്‍  കൊക്ക്-യോ അല്ലെങ്കില്‍ വൈക്കോല്‍ (കച്ചി) എന്നാകും എന്നും .  അയാള്‍ ഒന്നാമന് കുറച്ചു കച്ചി കൊടുത്തു. ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ ഈ ഒരു കഷണം ഈറ്റ കുട-ക്യോ  മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. കുട്-ക്യോയുടെ സ്വരം പരസ്പരം മാറ്റിയാല്‍  അത് കൊ-ക്യൂട്റ്റ് ഒന്‍പതു ടിക്കെന്സ്  (ഏകദേശം ആര്‍ ഔന്‍സ് ). അതുകൊണ്ട് ചുണ്ണാമ്പ് പാത്രത്തിന്റെ   ഭാരം ആറു ടിക്കന്‍സ് .

ചെറുപ്പക്കാരന്റെ നിഗമനം അവന്‍ പറഞ്ഞപ്പോള്‍ ബഹുമാനപ്പെട്ട മന്തി അത് സത്യമാണെന്ന് പറയുകയും  ഒരു പുതിയ വീഞ്ഞ്  പാത്രം അയാള്‍ക്ക്‌ സമ്മാനമായി കൊടുക്കുകയും ചെയ്തു. ഇതിനെല്ലാം സാക്ഷികളായിരുന്നവര്‍ ധാരാളം സമ്മാനങ്ങള്‍ കൊടുക്കുകയും അയാളെ അഭിനന്ദിക്കുകയും ചെയ്തു.

Write a comment ...

K J George Kaarikkoottathil

Writes short stories in English and Malayalam (മലയാള൦)languages. Lives in Kerala.