രാജപ്പന്‍ - മലയളം കഥ

SSM35

രാജപ്പന്‍

രാജപ്പന്‍ ഒരു പലചരക്ക് കടയുടെ ഉടമസ്ഥനാണ്. അടുത്ത മുറിയില്‍ ഒരു സ്റ്റേഷനറി കടയും ഉണ്ട്. രണ്ടു കടകളും ഒരേ സമയം രാജപ്പന്‍ തന്നെ നടത്തുന്നു. സഹായത്തിനു ആളുകളെ ആരെയും ഏര്‍പ്പാടാക്കിയിട്ടില്ല. ഇതെപ്പറ്റി ചോദിച്ചാല്‍ രാജപ്പന്‍ പറയും ഒരേസമയത്തു രണ്ടു കടകളിലും തിരക്ക് ഉണ്ടാകാറില്ല എന്ന്. അടുത്തുള്ള സ്കൂളിലെ കുട്ടികളെ ഉദ്ദേശിച്ചാണ് സ്റ്റേഷനറി കട തുടങ്ങിയത് തന്നെ. മിക്കകുട്ടികളും രാജപ്പന്റെ കടയില്‍ നിന്നാണ് അവര്‍ക്ക് വേണ്ട സാധന സാമഗ്രികള്‍ വാങ്ങിക്കുന്നത്. അങ്ങനെ കുട്ടികള്‍ രാജപ്പനെ നിരാശപ്പെടുത്തിയിട്ടില്ല  ഇതുവരെ. എന്തെങ്കിലും ഒരു വസ്തു ഒരു കുട്ടിക്ക് വേണം എങ്കില്‍ കടയില്‍ ഇല്ലെങ്കിലും അടുത്ത ദിവസം തന്നെ അത് എവിടെ നിന്നെങ്കിലും വരുത്തിക്കൊടുക്കും. അത് കൂടാതെ ആ വസ്തു ഒരെണ്ണം കടയില്‍ ഇപ്പോഴും സ്റോക്ക് വാസ്തവം പറഞ്ഞാല്‍ സ്റ്റേഷനറികടയാണ് ആദ്യം തുടങ്ങിയത്.

രാവിലെ സ്കൂള്‍ സമയം കഴിഞ്ഞാല്‍ സ്റ്റേഷനറി കടയില്‍ തിരക്കില്ല. വളരെ ചുരുക്കമായിട്ടു മാത്രമേ  ആളുകള്‍ അങ്ങോട്ട്‌ വരികയുള്ള. അങ്ങെനെ ആളുകളില്ലാതെ മുഷിഞ്ഞ സമയത്താണ് ഒരു പലചരക്ക് കടകൂടി തുടങ്ങുന്ന ആശയം മനസ്സില്‍ വന്നത്. പലചരക്ക് കടയില്‍ ആരെങ്കിലും  എപ്പോഴും വന്നുകൊണ്ടിരിക്കും. രണ്ടുകടകളിലും വിലക്കാന്‍ സാദ്ധ്യത ഉള്ള എല്ലാവസ്തുക്കളും കാണും. ഏറ്റവും കുറഞ്ഞത്‌ ഒരെണ്ണം എങ്കിലും. വരുന്നവരെ നിരാശപ്പെടുത്തുക എന്നത് അയാളെ സംബന്ധിച്ച് വലിയ സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്. ഈ കാരണം കൊണ്ട് ആളുകള്‍ എപ്പോഴും വന്നുകൊണ്ടിരിക്കും.

രാജപ്പന്‍ ഒരു ഡിഗ്രിക്കാരനാണ്. കോളേജില്‍ നിന്നും ഇറങ്ങിയപ്പോള്‍ ദൂരെ എവിടെയും ജോലി അന്വേഷിച്ചു പോകാമായിരുന്ന അവസ്ഥ ആയിരുന്നില്ല രാജപ്പന്റെ വീട്ടില്‍. അങ്ങനെ എന്ത് ചെയ്യും എന്ന് ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ ആണ് ഒരു കട തുടങ്ങുന്ന കാര്യം മനസ്സിലേക്ക്  വന്നത്. ഏതായാലും തീരുമാനം നല്ലതായിരുന്നു എന്ന് കാലം തെളിയിച്ചു.

രാജപ്പന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. ഒരു സന്തുഷ്ട കുടുംബം. മകന്‍ സോണി കൊഎജിലും മകള്‍ നീന ഹൈ സ്കൂളിലും ആണ് പഠിക്കുന്നത്. രണ്ടു പെരുംപടിക്കാന്‍ മിടുക്കര്‍. സ്കൂളില്‍ എപ്പോഴും ഒന്നാമതാണ്‌.

കാലചക്രം മുന്നോട്ടു തന്നെ ഉരുണ്ട് പൊയ്ക്കൊണ്ടിരുന്നു. ഒരു ചക്രവും  പുറകോട്ടു ഉരുളാറില്ലല്ലോ. രാജപ്പന്‍  ഇപ്പോള്‍  സാമ്പത്തികമായി വളരെ ഉയര്‍ന്ന അവസ്ഥയിലാണ്. രാജപ്പനെ അറിയാത്തവര്‍ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം.

പഞ്ചായത്തിലേക്ക് മത്സരിക്കണം എന്ന് കുറെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചു. ഇക്കാര്യത്തില്‍ രാജപ്പനും അര മനസ്സ് ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ആദ്യം  എതിര്‍ത്തു എങ്കിലും സുഹുത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി  എന്ന് തോന്നിക്കുമാര്  അയാള്‍ പ്രവര്‍ത്തിച്ചു. അവസാനം എല്ലാവരുടെയും സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ തന്‍റെ  സ്ഥാനാര്‍ത്തിത്വം പ്രഖ്യാപിച്ചു.

വളരെ വാശിയേറിയ മത്സരമാണ് നടന്നത്. എന്നിരുന്നാലും എല്ലവരുടെയും പ്രതീക്ഷയും  അഭിപ്രായം പോലെയും  വളരെ നല്ല മജോറിട്ടിയില്‍ രാജപ്പന്‍ വിജയിച്ചു. അങ്ങനെ എല്ലാവരുടെയും പ്രിയങ്കരനായ രാജപ്പന്‍ നാട്ടുകാരുടെ പഞ്ചായാത്തു മെമ്പര്‍ ആയി.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രാജപ്പനെ മറ്റുള്ള മെമ്പര്‍മാര്‍ ഒന്നിച്ചു ചേര്‍ന്ന് പഞ്ചായത്തിന്റെ പ്രസിഡണ്ട്‌ ആക്കി പ്രഖ്യാപിച്ചു.

സ്ഥാനമാനങ്ങള്‍ വന്നുചേരുകയും അതിനോട്ചേര്‍ന്ന തിരക്കും കാരണം കടകളുടെ നടത്തിപ്പ് മറ്റുള്ളവരിലേക്ക് കൈമാറെണ്ടിവന്നു എങ്കിലും രാജപ്പന്റെ മേല്‍നോട്ടം ഇപ്പോഴും ഉണ്ടായിരുന്നു. കടകളുടെ നടത്തിപ്പ് ഇതിനിടയില്‍ കോളേജു പഠനം പൂര്‍ത്തിയാക്കിയ തന്റെ മകനേ ഏല്‍പിച്ചു.

ചുരുക്കത്തില്‍ ഇതാണ് രാജപ്പന്റെ കഥ.

Write a comment ...

K J George Kaarikkoottathil

Writes short stories in English and Malayalam (മലയാള൦)languages. Lives in Kerala.